Wednesday, 4 September 2013

ഡയറി ..

6 ,സെപ്റ്റംബര്‍
2078
വെള്ളമില്ലാതെ മറ്റൊരു ദിവസം കൂടി.
ലോറിയും ഇന്ന് വന്നില്ല....

7,സെപ്റ്റംബര്‍
2078
സന്തോഷത്തിന്റെ ദിനം...രണ്ടു ബക്കറ്റ്
വെള്ളം കിട്ടി.


8,സെപ്റ്റംബര്‍
2078
ഇന്ന് പുഴയെ കുറിച്ച് സ്കൂളില്‍ സംവാദം
ഉണ്ടായി.സഫ്വാനും കൂട്ടരും പുഴ എന്നാല്‍
ഏകദേശം ഒരു ബക്കറ്റില്‍ മുഴുവനായും
വെള്ളം നിരച്ചതാണെന്ന് വാദിച്ചു.ടീച്ചറോട്‌
തന്നെ ചോദിച്ചു


9,സെപ്റ്റംബര്‍
2078
ഇന്നലത്തെ സംവാദത്തിനു ടീച്ചര്‍ക്കും ഉത്തരം
കിട്ടീല്ല.എന്നാലും എന്തായിരിക്കും പുഴ!!!

No comments:

Post a Comment