Wednesday, 4 September 2013

ഒരു ട്രെയിന്‍ യാത്ര...

   ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും കാത്തിരിക്കണം.പ്രത്യേക യുനിഫോമും ഐഡന്റിറ്റി കാര്‍ഡും ധരിച്ച കുറെ കച്ചവടക്കാര്‍ വണ്ടിയില്‍ കയറി.
ഞായറാഴ്ച ആയതു കൊണ്ട് തിരക്കിനു ഒട്ടും കുറവുമുണ്ടായിരുന്നില്ല..തിരൂരിലേക്കുള്ള ടിക്കറ്റ് കീശയില്‍ ഇല്ലേ എന്ന് ഉപ്പ നോക്കുന്നത് ഞാന്‍ കണ്ടു.
വടകള്‍ കൊണ്ട് നടന്നിരുന്ന ഒരുത്തന്‍ ഞങ്ങളുടെ അടുതെതിയപ്പോള്‍ കൂട്ടുവായി ഇട്ടു കൊണ്ട് ഉപ്പ വേണോ എന്ന രീതിയില്‍ ചോദിച്ചു..
പൂതിയുണ്ടായിരുന്നു.,പക്ഷെ,വയര്‍ ഡബിലായിരുന്നു.
ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും അഞ്ചു മിനിട്ട് കൂടെ ഉണ്ട്.
തൃശ്ശൂരില്‍ നിന്നും വരുന്ന മറ്റൊരാളെ കണ്ടു.കണ്ടിട്ട് അദ്ദേഹം സംസാരിക്കുന്ന കൂട്ടത്തിലല്ല.പ്രായം കൂടുതലൊന്നും ഇല്ല കേട്ടോ,,എന്ട്രന്‍സ് കൊച്ചിങ്ങിനു പഠിക്കുന്ന ഒരു വിദ്യാര്‍ഥി..കുറേശെ താടിയുണ്ടായിരുന്നു.പതുക്കെ സലാം പറഞ്ഞു.കണ്ട മട്ടിലെ അദ്ദേഹം ഒരു മുജാഹിദ് ആദര്‍ശക്കാരനെന്ന് ഞാന്‍ ഊഹിച്ചു,എന്റെ ഊഹം തെറ്റിയിരുന്നില്ല..ട്രെയിനിന്റെ വാതില്കല്‍ കാറ്റും കൊണ്ട് നിന്ന് കുറെ സംസാരിച്ചു..തൃശൂര്‍ പി.സി.യുടെ അടുത്താണ് കോച്ചിംഗ്..എന്റെ താത്തയും അവിടെ തന്നെ ആണ്..പക്ഷെ വേറെ ഹോസ്റ്റലിലാണ്..ട്രെയിന്‍ പുരപ്പെടരായി..ഹോണ്‍ അടിക്കുന്നുണ്ട് ...ട്രെയിനിന്റെ ജനലുകല്ക്കിഡയിലൂടെ പതുക്കെ ദൃഷ്ടി നീട്ടി ..സുഖ നിദ്ര ..!

No comments:

Post a Comment