സൂര്യന്റെ ഓട്ടക്കണ്ണ് ഓട്ടിന് പുറത്തു എത്തിയിട്ടുണ്ട്.
ഇനിയും മാഷ് എണീറ്റിട്ടില്ല...
................................................................
................................................................
കണ്ണ് തിരുമ്പി ദീര്‍ഘമായ ഒരു കോട്ടുവയുമിട്ടു..,
നീണ്ട ക്യൂ കാണുന്നുണ്ട്...അല്ല,ഇവിടെയും വന്നോ
ചാരായം..,? ഒരു പുച്ഛ ഭാവത്തോടെ പുറത്തേക്കിറങ്ങി.
''ഷവം'' എന്ത് ഷവമോ?? ചുളിഞ്ഞ മുഖത്തോടെ നോക്കി,,
''ഷവര്‍മ്മ''ഹാം...ഇപ്പം പിടിത്തം കിട്ടി...കളിയാക്ക്ണ മട്ടിലുള്ള ഒരു ചിരിയങ്ങു വച്ച് കൊടുത്തു.,''ഒരു കണക്കിന് ഇതും ഒരു ശവം തന്നെയാ.."
"നല്ല വീര്യം കൂടിയ ശവം"..
"ഇന്ന് പാല്ക്കാരനെയും പേപ്പര്ക്കാരനെയും കണ്ടില്ലല്ലോ"..ചെറിയ ശബ്ദത്തില്‍ പിറുപിറുത്തു.
ഇന്നലെ രാത്രിയിലെ മഴയുടെ നനവ് ഇപ്പോഴും ഉണ്ട്...നഗ്ന പാദത്തിലെ കുളിര് മൂപ്പര്‍ക്ക് നല്ലവണ്ണം ഹരം പകര്‍ന്നു...പേപ്പര്ക്കാരന് വരുന്നുണ്ട്...
അല്ല,'അര്ജാവി' അതാ ലുഫി മോന് ഇട്ട പേര്..
ഇന്ന് ബൈകിലാണ് മൂപ്പരുടെ വരവ്...സൈക്കിള്‍ ഒഴിവാക്കിക്കാണും...
അല്ലെങ്കിലും ഇന്നത്തെ കാലത്ത് ആര്‍ക്കു വേണം സൈക്കിള്‍???
പുഞ്ചിരിതൂകിയാണ് മൂപ്പരുടെ വരവ്...പുത്തന്‍ ബൈക് ആയത്കൊണ്ടാവും
പതുക്കേ വരുന്നുള്ളൂ...
" മാഷേ..പറ്റിച്ചു,ഇന്നലെ തന്നെ പെട്രോളിന് ബെല കൂട്ടി..അതും 5 ഉറുപ്പിക...ഞമ്മള് ഒരു ബൈക്ക് മാങ്ങാന് കാത്തിരിക്കയിരുന്നോ ഓല് ?അല്ല,അറിയാത്തോണ്ട് ചോദിക്കാ..." ഈഇയിടെയാ മൂപ്പര് മലയാളം ശരിക്ക് വായിക്കാന്‍ തന്നെ പഠിച്ചത്..മാഷും മൂപ്പരെ ഭാഷയില്‍ ഒരു മറുപടി കൊടുത്ത് പേപ്പറും പിടിച്ചങ്ങു പോയി...
"പെട്രോളിനിങ്ങനെ വില കൂടിയ മനുഷ്യരിനി പഴയ സൈക്കളും കാളവണ്ടിയുമൊക്കെ മിന്ക്കിയെടുക്കെണ്ടിവരും...."ഒരു ദീര്‍ഖ ശ്വാസത്തോടെ അയാള്‍ പറഞ്ഞു...അതാ...പറഞ്ഞു തീര്‍ന്നില്ല...മുബാറക് മാഷ് ബാഗും തൂക്കി പോകുന്നുണ്ട്..ഇന്നും മൂപ്പര് ആ പഴയ സൈക്കളിന്മേല് തന്നെയാണ്...തീര്‍ച്ചയായും ഒരു ഓര്‍ഡിനറി മാന്‍ .... പുഞ്ചിരി...
നന്നായി..
ReplyDeleteസമകാലിക വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തി....കഥയും കവിതയുമൊക്കെ ആയി ബ്ലോഗില്‍ സജീവമാകുക.....
നന്ദി...ഒരായിരം.....
ReplyDelete