Tuesday, 17 December 2013

മാന്‍ ഓഫ് ദ' മാച്ച്

    ഴവില്ലിന്റെ വര്‍ണ്ണ ക്രമത്തില്‍ ദിവസവും തന്റെ വേഷത്തില്‍ അദ്ദേഹം മോഡി പിടിപ്പിച്ചിരുന്നു.കട്ടന്‍ ചായ പോലെ കട്ടിയുള്ള സ്വരവും മ്രുതുലമായ മനസ്സും പേറി നടന്നിരുന്നു.പെന്‍ഷനായ പട്ടാളക്കാരനെപ്പോലെ 20 ഡിഗ്രി മുന്നോട്ടു കുനിഞ്ഞു സ്കൂളില്‍ വന്നിരുന്ന അദ്ധേഹത്തെ എനിക്ക് പേടിയായിരുന്നു..എന്റെ പേടിയില്‍ പങ്കാളികളായി എന്റെ ടീമംഗങ്ങളുമുണ്ടായിരുന്നു.ബെല്ലടിച്ചാല്‍ ഉടനെ ഗ്രീസിലെത്തിയിരുന്ന അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഹൃദയത്തില്‍ അലാറമാടിക്കാന്‍ തുടങ്ങുമായിരുന്നു.ഫലസ്തീനിലെയും ഇസ്രായേലിലെയുമെല്ലാം യുദ്ധക്കഥകള്‍ പറയാന്‍ ,കഴിഞ്ഞ ട്വന്റി ട്വന്റി മാചിനെക്കുറിച്ച് ഇംതിയാസിന്റെ അതേ നാവു തന്നെയായിരുന്നു അദ്ദേഹത്തിനും..താടിയുണ്ട്;തടിയില്ല.ഗ്രൌണ്ടിലെ പച്ച വിരിച്ച വിരിപ്പില്‍ ഗീസ് വരച്ചത് പോലെ അല്പം നരയും ഇല്ലാതില്ല..സുന്ദരനാണ്,അതിനര്‍ത്ഥം യുവത്വം വിട പറഞ്ഞിട്ടില്ല എന്നല്ല.കഴിഞ്ഞ മാച്ചിലെ അമ്പയരിന്റെ അതേ മുഖം.ഒരു കന്നഡ കൂടി ഉണ്ടായിരുന്നെങ്കില്‍ ,മോടിയെപ്പോലെ മോഡി വെച്ചേനേ..കയ്യില്‍ ലാത്തി പതിവല്ല.എന്നാലും വിശേഷ ദിവസങ്ങളില്‍ കയ്യിനു വിശ്രമം കൊടുക്കാറുമില്ല.മരവിച്ചു തുരുമ്പ് പിടിച്ച സ്ടംബ് പോലെ വീഴാറായി നില്‍ക്കുന്ന ഞങ്ങടെ ക്ലാസിലെ കസീരയെ അദ്ദേഹം നല്ലവണ്ണം ഭയപ്പെട്ടിരുന്നു..അതില്‍ പറ്റിപ്പിടിച്ചിരുന്നു പുസ്തകം നോക്കി വായിക്കുമ്പോള്‍ അസ്സല് മാഷ്‌ തന്നെ...
സെഞ്ചുറിയടിക്കാന്‍ കഴിയാതെ 99 ല്‍ ഔട്ടായി ക്ഷുഭിതനായിനില്‍ക്കുന്ന ധോണിയുടെ മുഖവും ഉചിതമായിരുന്നു അദ്ദേഹത്തിന്,
ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങള്‍ സ്നേഹിക്കുന്ന ഞങ്ങളുടെ സ്വന്തം മാഷിന്...
----ഹവാസ്..-----