എന്‍റെ ഒരു അനുഭവക്കഥ
മുറ്റത്തെ ബദാം മരത്തിന്‍റെ പച്ചയും ഉണങ്ങിയതുമായ ഇലകള്‍ കലര്‍ന്ന നിറത്തിലുള്ള ഒരു ബസ് വന്നു. സീറ്റ് ഉണ്ടെന്നും ഇല്ലെന്നും പറയാന്‍ വയ്യ.
കണ്ടക്ടറുടെ സീറ്റ് ഒരു കോളേജ് കുട്ടി കീഴടക്കിയിട്ടുണ്ട്.
എനിക്ക് കിട്ടി സീറ്റ്...ഒരു ഉപ്പാപ്പ കൊറച്ച് സ്ഥലം തന്നു..ഇംഗ്ലീഷ് പുസ്തകത്തിലെ പ്രശസ്ത
കഥാകൃത്ത് എസ്.എസ്. സകിയുടെ സ്റ്റോറി ടെല്ലര്‍ എന്ന
കഥയിലെ സിറില്‍ എന്ന കഥ പാത്രത്തെ പോലുള്ള ഒരു കുറുമ്പനുമുണ്ടായിരുന്നു ആ ഉപ്പാപാന്‍റെ മടിയില്‍..
ബസിനു ഷട്ടറില്ല.ഗ്ലാസാണ്.
ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു.മുഖം പറഞ്ഞു.
എന്നെങ്കിലും ഒന്നു ഉറങ്ങാന്‍ കിടന്നാല്‍ അപ്പൊ വരുമല്ലോ,ഓരോരുത്തന്മാര്‍.... ,
പെന്നിന്‍റെ ടോപ് കൊണ്ട് സീറ്റിന്റെ കമ്പിയില്‍ മ്യൂസിക് ഉണ്ടാകുന്ന തിരക്കിലായിരുന്നു ക്ലീനെര്‍.,
എവിടെക്കാ?
''തിരുര്‍ക്കാട്ടേക്ക്"
ഒരു പരുക്കന്‍ ശബ്ദത്തില്‍ തന്നെ അദ്ദേഹത്തെ എതിര്‍ത്തു.
ചുണ്ടൊന്നു ഖനപ്പിച്ചു ഞാന്‍ തിരിഞ്ഞിരുന്നു.
കണ്ണടയുടെ ഗ്ലാസ്സിന്മേല്‍ വെള്ളത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.അതിന്റെ തണുപ്പില്‍ കണ്ണും അലിഞ്ഞു പോയ്..
ഒരു സുഖ നിദ്ര.കയ്യിലെ കീസകള്‍ ഉപ്പ മെല്ലെ വാങ്ങി.ഒരു കൊച്ചു പുഞ്ചിരി..
**** **** **** **** **** **** **** ****
തിരുര്‍ക്കാട് സ്കൂള്‍പ്പടി എത്തിയപ്പോഴേക്കും ഞാന്‍ എണീറ്റു..സമയം ഏതാണ്ട് ആറു മണിയായിക്കാണും... മഴയുടെ നനവ് മണ്ണില്‍ നന്നായി ഉണ്ടായിരുന്നു...ഒന്ന് ദീര്‍ഘമായൊന്നു ശ്വാസം വലിച്ചു..നല്ല ആശ്വാസം എന്‍റെ മുഖത്തിലെ കുളിര്‍മ കണ്ട് ഉപ്പ മെല്ലെ തലോടി... നൌഷാദ് മാഷ് ആരോടോ സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു...മാഷ് ഞങ്ങളോട് സലാം പറഞ്ഞു...ഞങ്ങള്‍ രണ്ടു പേരും ഒപ്പം സലാം മടക്കി...ഉപ്പ പതുക്കേ വാച്ചിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടു."ഇനിയും അരമണിക്കൂറോളമുണ്ട് ബാങ്കിന്"ഉപ്പ പറഞ്ഞു.മുഹമ്മദ് തന്‍റെ സാധാരണ കലാപരിപാടിയില്‍ തന്നെയായിരുന്നു..കോഴിയെ കൂട്ടിലാക്കുക..സത്യത്തില്‍ കോഴികള്‍ മുഹമ്മടിന്റെയാനെങ്കില്‍ അത് ഫുള്‍ ടൈം ഞങ്ങളുടെ മുറ്റതായിരിക്കും.അവന്‍റെ ഉപ്പാനെ പോലെ തന്നെ അവനും ഒരു മസില്‍ മാനാണ്...എന്നെക്കാളും ഒരു വയസ്സ് മൂത്തതാണവന്‍...,.....
ഉമ്മ ഞങ്ങളുടെ വരവും കാത്തു ഗേറ്റിന്‍റെ അടുത്ത് തന്നെ ഉണ്ടായിരുന്നു...ഉമ്മ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...ഉപ്പ പതുക്കേ ഒന്നെന്നെ തോണ്ടി..ഞങ്ങള്‍ രണ്ടാളും പുഞ്ചിരിച്ചില്ല...ഉമ്മ ഞങ്ങളെ ഒരു പുച്ഛ ഭാവത്തോടെ നോക്കി..ഞാങ്ങള്‍ മുഖത്തോട് മുഖം നോക്കി നല്ലൊരു ചിരിയങ്ങു വച്ച് കൊടുത്തു......ഠപ്പേ ! അതൊരു മാങ്ങയായിരുന്നു.മുറ്റത്തുള്ള മാവില്‍ നിന്ന് എന്നെങ്കിലുമൊക്കെയാ വീഴാറ്...ഒരു പക്ഷെ ഞങ്ങളുടെ ചിരി കാണാന്‍ വന്നതാവാം അത്........!!

.jpg)
No comments:
Post a Comment