Tuesday, 23 April 2013

ലിയന്‍സിന്‍റെ സ്വന്തം ഹരിലാല്‍

കാന്റീനില്‍  നിന്നും ചായ വന്നു.
എല്ലാം മഞ്ഞില്‍ മുങ്ങിക്കിടക്കുന്നു.എല്ലാം കോച്ചി വിറക്കുന്നു.അപൂര്‍ണമായൊരു കോട്ട് വായിട്ടു.
ചായ അപ്പോഴേക്കും ശരീരത്തോട് നന്നായി ഇണങ്ങിയിരുന്നു.വാച്ചില്‍ സമയം അഞ്ചു മണിയോടടുക്കുന്നു.സമയം ഏതാണ്ട് പുലര്‍ച്ചെ ആറു മണിയായിക്കാണും ...
വാച്ചില്‍ ഒരു മണിക്കൂര്‍ പിന്നിലാണ്...ഒരു സിഗരറ്റ് ചുണ്ടത്തു വച്ച് തീപ്പെട്ടി ഉരച്ച് അത് കൊളുത്തിയപ്പോള്‍ എന്‍റെ കൈ വിരലുകള്‍ വിറച്ചു."നല്ല തണുപ്പുണ്ട്"ഞാന്‍ പറഞ്ഞു..
തൊങ്ങലു വച്ച നീല നിറത്തിലുള്ള ഹാന്‍ഡ് ബാഗും തൂക്കി ഒരു സ്ത്രീ എന്‍റെ അടുത്ത ബെഞ്ചിലിരുന്നു.നല്ല കട്ടിയുള്ള കയ്യുറ ധരിച്ചിരുന്നു..എന്‍റെ മുഖത്തേക്കൊന്നു നോക്കി സാധാരണ മട്ടില്‍ തിരിഞ്ഞിരുന്നു..ഒന്നു കൂടെ നോക്കി..മങ്ങിയ മഞ്ഞുപാളികള്‍ക്കിടയില്‍ അവളുടെ നെറ്റി ചുളിയുന്നത് ഞാന്‍ കണ്ടു.നിങ്ങള്‍ക്ക് ഹരിലാലിന്‍റെ അതേ മുഖ ച്ഛായയാണ്,നിങ്ങളാരാ ?"
 "ഞാന്‍ ഹേമെന്ദര്‍",.."
 "നിങ്ങള്‍ക്കെത്ര വയസ്സായി?" 
 "മുപ്പത്തിയെട്ട്"
 "ഹരിലാലിനും ഇപ്പൊ ഏകദേശം മുപ്പത്തെട്ടു വയസ്സായിക്കാനും... "നിങ്ങളീ നാട്ടുകാരന്‍ തന്നെയാ?"
 "അല്ല,ഞാന്‍ നെഫ്രോക്കാരനാണ്"
 "നെഫ്രോ?അതേതാ സ്ഥലം?"
  ഞാന്‍ ഒന്നും മിണ്ടിയില്ല...ഒരു മുറുക്ക് ചായ കുടിച്ചു..
 "അല്ല,ആരാ ഈ ഹരിലാല്‍?"ഞാന്‍ ചോദിച്ചു...
 ആ സ്ത്രീ ഒന്നും പറഞ്ഞില്ല..പകരം ഒരു കണ്ണ് നീര്‍ പുറപ്പെടുവിച്ചു.. ഒരു പക്ഷെ അദ്ദേഹം
 ആ സ്ത്രീയുടെ ഭര്‍ത്താവാകാം..അല്ലെങ്കില്‍ ആ      സ്ത്രീയുടെ കുഞ്ഞായിരിക്കാം...അവള്‍ ഒരു ചെറിയ തൂവാലയെടുത്ത്‌ കണ്ണ്  തുടച്ചു..
 അപ്പോഴും കണ്ണ് നീര്‍ അവിടെ ബാക്കിയായിരുന്നു.
  "ക്ഷമിക്കണം.." "അത് സാരമില്ല" ഒരു ചെറിയ സ്വരത്തില്‍ അവള്‍ പറഞ്ഞു..
  "ഹരിലാല്‍,അവന്‍ എന്‍റെ ഏക മകനായിരുന്നു..സ്ടോക്കിങ്ങ്സിലെ ഒരു     വലിയ രാസ വള നിര്‍മാണ ഫാക്ടറിയില്‍ ആയിരുന്നു എന്‍റെ ജോലി..   അവിടത്തെ ഏറ്റവും താഴ്ന്ന ജോലിക്കരിലൊരാളായിരുന്നു ഞാന്‍...,..വളരെ    തുച്ഛമായ ഒരു ശമ്പളമായിരുന്നു സമ്പാദ്യം..അങ്ങിനെയിരിക്കെ ഒരു ദിവസം            എന്നെ ഒരു ഭയാനകമായ രോഗം പിടിപെട്ടു..അത് അന്നേ വരെ ലോകത്തില്‍ കണ്ടു പിടിക്കാത്ത ഒരു 
രോഗമായിരുന്നു...കിടപ്പറയില്‍ നിന്ന്    എണീക്കാനേ കഴിയാതായി.അപ്പോള്‍ എന്‍റെ ഹരിലാലിനു ഏകദേഷം പത്തു     പതിനൊന്നു വയസ്സായിക്കാണും..അവന്‍ എന്‍റെ അടുത്ത് വന്നു    പറഞ്ഞു, ലിയന്‍സെ,ഇനി ഞാന്‍ ജോലിക്ക് പോയിക്കൊള്ലാം അവന്‍ എന്നെ    ലിയന്‍സ്  എന്നായിരുന്നു വിളിച്ചിരുന്നത്..അങ്ങിനെ അവന്‍ ജോലിക്ക്    പോയി .  "അപ്പൊ നിങ്ങടെ ഭര്‍ത്താവ് ?"
   ഭര്‍ത്താവ്,അദ്ദേഹം എന്നെ വിട്ടു പോയിട്ട് ഇന്നേക്ക് അന്‍പതു വര്‍ഷം  
   തികയുന്നു ..അദ്ദേഹം ഒരു മുഴു കുടിയനായിരുന്നു..
   "എന്തായിരുന്നു നിങ്ങളെ വിട്ടു പോകാന്‍ കാരണം ?"
   "എന്തോന്ന് കാരണം ?"ഒരു പുച്ഛ ഭാവത്തോടെ എതിര്‍ത്തു.
   "എന്നിട്ട് ഹരിലാല്‍ ?
   "ആ...അവന്‍ ജോലിക്ക് പോയി കുറെ പണം സമ്പാദിച്ചു..അവന്റെ 
    കഴിവിനെ കണ്ടിട്ട്  ഞാന്‍ തന്നെ അത്ഭുതപ്പെട്ടു പോയിരുന്നു..എനിക്ക്  കിട്ടിയിരുന്നതിനെക്കാള്‍
    നാലിരട്ടിയോളം ശമ്പളം അവനു കിട്ടി തുടങ്ങി.
    തുടരെ തുടരെ അവനു വലിയൊരു പണക്കാരനായി.."
    "ഇപ്പൊ അവനെവിടെയാ? " ആര്‍ക്കറിയാം?ഒരു പക്ഷെ അവന്‍ ജയിലില്‍       തന്നെ ഉണ്ടാകും,അല്ലെങ്കില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു കാണും.."
     "ജയിലിലോ?"
     "അതേ,ജയില്‍ തന്നെ..അവന്‍ അന്ന് ഫാക്ടറി ജോലിക്കാരനയിരുന്നില്ല.
     "പിന്നെ ?"
     "അവന്‍ ഫലസ്തീനികളുടെ ചാര സംഗത്തിലെ ഒരംഗമായിരുന്നു..കുറെ      വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്റെ റൂമില്‍ നിന്ന് കുറേ തോക്കുകളും ആയുധങ്ങളും      ഞാന്‍ കണ്ടെടുത്തു...അങ്ങിനെ അവന്റെ അടുത്ത് താമസിക്കാന്‍ തന്നെ      ഭയമായിരുന്നു...അങ്ങിനെ കുറേ ദിവസങ്ങള്‍ കഴിഞ്ഞു  പോയി...     ഭയാനകത്തിന്റെ ദിവസങ്ങള്‍....! ...,....!!     അങ്ങിനിരിക്കെ ഒരു ദിവസം അവനൊരു കത്ത് വന്നു.അത് അറബി      ഭാഷയിലായിരുന്നു..ഞാന്‍ ഉറപ്പിച്ചു..അവനൊരു തീവ്രവാദിയാണെന്ന്..     കണ്ണ് നീര്‍ പതുക്കെ തുടച്ചു കൊണ്ട് തേങ്ങി തേങ്ങി ആ സ്ത്രീ പറഞ്ഞു.."അന്ന്      പോയതാണ്..പിന്നീടു ഇത് വരെ അവന്‍ വന്നിട്ടില്ല...."                                                              
      ആ സ്ത്രീ കുറേയധികം കരഞ്ഞു..തേങ്ങി 
      തേങ്ങി..എന്‍റെ കണ്ണും 
      നിറഞ്ഞിരുന്നു ....
      ഞാന്‍ മെല്ലെ എന്‍റെ സീറ്റ് ഉപേക്ഷിച്ചു.ആ സ്ത്രീ 
      അപ്പോഴും അവിടിരുന്നു കരയുകയായിരുന്നു.
      ഞാന്‍ കയ്യുയര്‍ത്തി യാത്ര ചോദിച്ചു...ആ 
      തേങ്ങലിന്‍റെ ശബ്ദം എന്നെ വല്ലാതെ  
      അസ്വസ്ഥനാക്കി..

Thursday, 18 April 2013

ചെരിപ്പ്

                       കോളിംഗ് ബെല്‍ കേട്ടു..നീണ്ട ഒരു ബെല്ല്.."ആരാത്"? "പോയി നോക്കിയാലല്ലേ അറിയൂ...""ഒന്ന് പോയി നോക്കെടോ"എന്നോടായിരുന്നു..
"സംശയം അവര്‍ക്ക്, എന്നിട്ട് സംശയം തീര്‍ക്കാന്‍ ഞാന്‍ വേണം..." 
ചെരുപ്പ് കുത്തിയായിരുന്നു..തലക്കും കൈ വച്ച് ഇരിക്കുന്നുണ്ടായിരുന്നു..ഞാന്‍ സ്റ്റൂള് നീക്കി ശബ്ദമുണ്ടാക്കി..എന്നിട്ടും നോ ചേഞ്ച്‌...,.. എന്തോ വലിയ ആലോചനയിലാണ്...മുഖം നല്ലവണ്ണം ക്ഷീണിച്ചിരുന്നു..ഒന്നും കഴിച്ചിട്ടുണ്ടാവില്ല,പാവം..!
                       "ആരാടാ?"ഉമ്മ മക്കനേം എടുത്തോണ്ട് വന്നു.."താത്തേ,വല്ലതും ഉണ്ടോ സരിയാക്കാന്‍ ?" തമിഴ് കലര്‍ന്ന മലയാളം...ഇന്നലെ ഏഷിയാനെറ്റില്‍ 'പോയിന്റ് ബ്ലാങ്ക്'എന്ന പരിപാടിയില്‍ എസ്.പി ഉദയ കുമാര്‍ എന്നാ ആളുമായുള്ള അഭിമുഖം ഓര്‍മ വന്നു..അയാളും തമിഴ് കലര്‍ന്ന മലയാളമായിരുന്നു .....
                         ഉമ്മ ഒരു ചെരിപ്പ് എടുത്തു കൊണ്ട് വന്നു..അതൊരു പഴയ ചെരിപ്പായിരുന്നു..മരപ്പെട്ട്ക്കടിയില്‍ പാറ്റഗുളികയുടെ മണവും പിടിച്ചു കിടക്കായിരുന്നു, ഉമ്മാക്ക് പണ്ട് ഉപ്പ ഡല്‍ഹിയില്‍ നിന്ന്കൊണ്ടന്നതാ..
                                                 ...........        ...........      .............
മൂപ്പരുടെ തുന്നല്‍ കാണാന്‍ തന്നെ ഒരു രസാ...നൂലൊക്കെ അളന്നു മുറിച്ചു..നല്ല വൃത്തിയായി ചെയ്യും...ഞാന്‍ മൂപ്പരെ അടി മുടി ഒന്ന് നോക്കി..കഷണ്ടി കയറിയ തല,ഇളകി തുടങ്ങിയ പല്ലുകള്‍,ചളിപിടിച്ച തുണിയും കുപ്പായവും..പിന്നെ പല്ലുകളും ഒട്ടും മോശമല്ലാര്‍ന്നു..ചെളിവെള്ളം നിറഞ്ഞ ഓടയില്‍ നിന്നുള്ള മണം...എന്നാല്‍ അധ്വാനത്തിന്റെ സുഗന്ധവും ഞാന്‍ മണത്തറിഞ്ഞു...പാവം..ഒരു ചെറിയ,അല്ല വലിയ നെടുവീര്‍പ്പിട്ടു..അങ്ങാടിയില്‍ റോഡ്‌ പണി നടക്കുന്നുണ്ട്..ചെവി മനസ്സിലാക്കി.
       ഉമ്മ ഉമ്മറത്ത്‌ തന്നെയുണ്ട്..ഞാന്‍ കണ്ടു..അതെ നിമിഷം അയാളുടെ ചെരുപ്പിലേക്കും എന്‍റെ കണ്ണ് വീണു പോയി..നല്ല വെട്ടിത്തിളങ്ങുന്ന ചെരിപ്പ്..ലതറാണ്‌...,നല്ല അസ്സല്‍ ലതര്‍...,കറുപ്പിമ്മേല്‍ കാപ്പി കലര്‍ന്ന നിറം..തുടച്ചു മിനിക്കിയത് പോലെണ്ട്...മൂപ്പരുടെ തുന്നല്‍ അപ്പോഴേക്കും കഴിഞ്ഞിരുന്നു..ഇളകി തുടങ്ങിയിരുന്ന പല്ലുകള്‍ കൊണ്ട് കീഴ്ചുണ്ട് കടിച്ചു പിടിച്ചിരുന്നു..വലതു കൈ പൊക്കി കഷണ്ടി കയറിയ തല തടവി എന്തോ പറഞ്ഞു,ഒരു പക്ഷെ ചൂടിന്റെ ആധിഖ്യതെക്കുറിച്ചായിരിക്കും..
ഉമ്മ പത്തിന്‍റെ ഒരു പുത്തന്‍ നോട്ടെടുത്ത് കൊടുത്തു..തൃപ്തികരം..! ഒന്നും പറഞ്ഞില്ല..ഒരു പുഞ്ചിരിയങ്ങ്  വച്ച് കൊടുത്ത് മൂപ്പര്‍ സ്ഥലം കാലിയാക്കി..
എന്നാലും അയാളുടെ ചെരിപ്പ് എന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നു..
തീര്‍ച്ചയായും,പാവം ചെരിപ്പുകള്‍ ! മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നു..മറ്റുള്ളവന്റെ സുരക്ഷക്കു വേണ്ടി ജീവന്‍ പോലും ത്യജിക്കുന്നു..തീര്‍ച്ചയായും നാം മനുഷ്യരും ചെരുപ്പിനെപ്പോലെ ആകേണ്ടിയിരിക്കുന്നു..
                                      ആധുനികയുഗത്തില്‍ തന്റെ അഭിമാനം കാക്കാന്‍ എന്തും ചെയ്യുന്നവരാണ് നാം..'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല' എന്നൊരു പഴഞ്ചന്‍ ചൊല്ലുണ്ട്..നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ മറ്റുല്ലവനോട് സഹായം തേടാം..എന്നാല്‍ സ്വന്തം അഭിമാനം നഷ്ടപ്പെടുമെന്ന ഭയത്തില്‍ വെള്ളത്തില്‍ കാലിടാതെ ഉയര്‍ത്തിപ്പിടിക്കുന്നവരാന് മനുഷ്യര്‍... ,
ആധുനിക മനുഷ്യര്‍.. ,.ഇത് മാറെണ്ടതില്ലെയോ ???                                         തീര്‍ച്ചയായും....  
                          

Wednesday, 17 April 2013

അബ്ദുറഹ്മാന്‍റെ ട്യൂഷന്‍

       ഉപ്പാന്‍റെ ആ ഉണ്ടക്കണ്ണ്‍ കൊണ്ടുള്ള നോട്ടം പുറത്തു ചാടിയോ,എന്നാ പിന്നെ ഒരു രക്ഷയും ഇല്ല...അതായിരുന്നു മൂപ്പരുടെ കണ്‍ഫര്‍മേഷന്‍ സിഗ്നല്‍..,..
അബ്ദുറഹ്മാന്‍ ഇപ്പോ നാലാം ക്ലാസിലായി..ഉമ്മറത്തെ ഗവ.സ്കൂളില്‍ തന്നെ..
ചെക്കന്‍ കൊറച്ച് കുറുമ്പനാനെങ്കിലും പഠിക്കാന്‍ വല്യേ മോശൊന്നും ഇല്ല...
അതിനര്‍ത്ഥം പഠിക്കും പക്ഷെ അങ്ങ് തൃപ്തികരമല്ല..ആര്‍ക്കു ? ഉപ്പാക്ക് തന്നെ..ക്ലാസ്സിലെ ലീഡരാണ്..ക്ലാസ് ടീച്ചറുടെ പ്രിയനും...എന്നാലും ഉപ്പാക്ക് തീരെ ഓനെ മനസ്സ് പുടിക്കില്ല..അത് തന്നെ...
                                      അരക്കൊല്ല പരീക്ഷ കഴിഞ്ഞു..സര്‍ടിഫിക്കറ്റ് ഒപ്പിടാന്‍ ഉപ്പാന്‍റെ മുന്നില്‍ ചെന്നു..ഫുള്‍ A+ ആണ്,രണ്ടെണ്ണതിലൊഴികെ..ക്ലാസ്സിലെ ടോപ്പര്‍ ആണ്..സ്കൂളിലെയും..എന്നിട്ടും ഉപ്പാന്റെ മുഖം ചുവന്ന കളറില്‍ തന്നെയായിരുന്നു...
                                      പിറ്റേ ദിവസം സ്കൂള്‍ വിട്ടു വന്നപാടെ അബ്ദുരഹ്മാനെ വിളിച്ചു .. കളിയ്ക്കാന്‍ പോകന്നുള്ള ഒരുക്കത്തിലായിരുന്നു അവന്‍... ,..ഒരു ട്രൌസറും പിന്നെ ആര്സെനലിന്റെ ജേഴ്സിയും,അതായിരുന്നു വേഷം.."നിന്നെ  
ട്യൂഷന് ചേര്‍ത്താന്‍ പോവാ...നാളെ മുതല്‍ തൊടങ്ങും രാവിലെ എട്ടു മണി മുതല്‍ പത്തു വരെയും പിന്നെ വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെയും.."
പറഞ്ഞു തീര്‍ന്നില്ല ഉപ്പാന്റെ ഉണ്ടക്കണ്ണ് പ്രത്യക്ഷപ്പെട്ടിരുന്നു..എന്ത് ചെയ്യാന്‍ ??
മുറ്റത്ത് മാനം ഇരുണ്ടിരുന്നു അബ്ദുരഹ്മാന്റെ മുഖവും...അവന്‍ റൂമിലേക്ക്‌ പോയി..പൊട്ടിക്കരഞ്ഞു..കുറേ..കുറേയധികം..
                                  ബെല്ലടിച്ചു,മദ്രസയില്‍..ചായ പോലും കുടിക്കാതെ അവനോടി..
ഉസ്താദ് നല്ല ചൂടിലായിരുന്നു..അവന്‍ വാച്ചിലേക്കും നോക്കിയിരുന്നു..എട്ടുമണിക്ക് അഞ്ചു മിനുട്ടുള്ളപ്പോള്‍  അവനോടി..നേരെ ട്യൂഷന്...രാവിലെ ഒരു ഗ്ലാസ് പച്ചവെള്ളം മാത്രമായിരുന്നു കുടിച്ചിരുന്നത്..
ട്യൂഷന്‍ തുടങ്ങി..ആകെ എന്തൊക്കെയോ ഒരു വല്ലായ്മ..എന്നാല്‍ അതൊന്നും പുറത്തു കാണിക്കാതെ അവന്‍ ചെവിയും നാട്ടി ഇരുന്നു..ഒരു പ്രതിമയെപ്പോലെ ..............
                                     വീണ്ടും ബെല്ലടിച്ചു,ഒരു ചെറിയ ബെല്‍..,അത് ഇന്‍റെര്‍വെല്ലിനുല്ലതായിര്‍ന്നു..കൊറേ കുട്ടികള്‍ ഭക്ഷണം പൊതിയില്‍ കൊണ്ടുവന്നിരുന്നു...ഇനിയും അര മനിക്കൂരുണ്ട്, ട്യൂഷന്‍ കഴിയാന്‍....,..അത് കഴിഞ്ഞിട്ട് വേഗം പോണം എന്നിട്ട് എന്തെങ്കിലുമൊക്കെ തിന്നണം...'ടിംഗ്'  പെട്ടന്ന്ബെല്ലിന്‍റെ ശബ്ദം അവനെ ഞെട്ടിപ്പിച്ചു.. ..
  ക്ലാസ് വീണ്ടും തുടങ്ങി...ജനല്‍ പാളികളില്‍ കൂടി കാറ്റ് പതുക്കെ വീശാന്‍ തുടങ്ങി...നല്ല പ്രഭാതം... അവന്‍ മെല്ലെ ഉറക്കത്തിലേക്കു കാല്‍ എടുത്തുവച്ചു..ഇന്നലത്തെ ക്രിക്കറ്റ് കളിയില്‍ അവന്‍ സിക്സ് അടിച്ചതും വിക്കെറ്റ് എടുത്തതും അവന്‍റെ സ്വപ്നതിലെത്തി...അവസാന ഓവറില്‍,രണ്ടു പന്തില്‍ ആറു റണ്ണ്‍ ജയിക്കാന്‍ വേണ്ടി വന്നപ്പോള്‍ അവന്‍ ഒരൊറ്റടി..സിക്സ്!! അവനാര്‍ത്തു വിളിച്ചു"സിക്സ്..!സിക്സ്.!"പാവം.!അബ്ദു റഹ്മാന്‍ അവന്‍ സ്വപ്നതിലായിരുന്നുവെന്നവന്‍ അറിഞ്ഞില്ലായിരുന്നു.കുട്ടികളെല്ലാവരും പൊട്ടിച്ചിരിച്ചു കളിയാക്കി..മാഷ്‌ ഒരു ഉഗ്രന്‍ അടിയും വച്ച് കൊടുത്തു..ക്ലാസ്സ് കഴിഞ്ഞിട്ട് മാഷിന്റെ ഓഫീസിലേക്ക് വരാന്‍ പറഞ്ഞു...അവന്‍ തന്‍റെ കാലി വയറുമായി  തലയാട്ടി.. 
                      അവന്‍ ഓഫീസിലെത്തി...മാഷ്‌ നല്ലവണ്ണം ചീത്ത പറഞ്ഞു..ഒന്നും കേള്‍ക്കാത്ത ഭാവത്തില്‍ കണ്ണീരുമോലുപ്പിച്ച് അവന്‍ അവിടെ മിണ്ടാതെ നിന്നു ...അപ്പോഴെക്കും സമയം 9.30 കഴിഞ്ഞിരുന്നു...അവനോടി വീട്ടിലേക്ക്...
ഉമ്മ അവനെയും കാത്തു അപ്പവും ചാറും പാത്രത്തിലാക്കി ഉമ്മറത്ത്‌ തന്നെ നില്പുണ്ടായിരുന്നു..അവന്‍ കരഞ്ഞു ഉമ്മാന്റെ അടുത്തെത്തി..തേങ്ങി തേങ്ങി കരഞ്ഞു...ഒരപ്പം തിന്നു..ഉമ്മ അവന്‍റെ നനഞ്ഞ കണ്ണുകള്‍ തുടച്ചു കൊടുത്തു..
ബാഗും തൂക്കി അവന്‍ സ്ക്കൂളിലേക്ക് പോയി..ക്ലാസ്സ് തുടങ്ങി..എന്നാലും അവന്‍ വൈകുന്നേരത്തെ ട്യൂഷനെക്കുരിചാലോചിക്കുകയായിരുന്നു..അവന്‍ പതുക്കെ കരയാന്‍ തുടങ്ങി..പിന്നെ പിന്നെ അവന്‍റെ ശബ്ദം കൂടിക്കൂടി വന്നു..തേങ്ങല്‍ പിടിച്ചു നിര്‍ത്താന്‍ അവനായില്ല..ടീച്ചര്‍ വന്ന് അവന്‍റെ മുന്‍പില്‍ നിന്നു..,മെല്ലെ തലോടി.."എന്താ?എന്താ ഇന്ന് പറ്റ്യേ??എന്തായാലും പറ" "ടീച്ചറെ,ഇന്നെ ഉപ്പ ട്യൂഷന് ചേര്‍ത്തി....."അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല..തേങ്ങല്‍ ക്ലാസിലാകെ പരന്നു... ടീചെരും അബ്ദുറഹ്മാനും കൂടി ഉപ്പാന്റെ അടുത്തെത്തി..ഉപ്പാനെ കണ്ട പാടെ അബ്ദു റഹ്മാന്‍ തേങ്ങിപ്പറഞ്ഞു"ഉപ്പാ,ഞാന്‍ ട്യൂഷന് പോണില്ല...ഉപ്പ..ഞാന്‍ ട്യൂഷന് പോണില്ല.."ഉപ്പ അവനെ മെല്ലെ തലോടി..അതില്‍ അവനെന്തോ ഒരു സുഖം തോന്നി..നല്ല ഒരു കാറ്റ് വീശി..അവന്‍ പതുക്കെ ഉപ്പാനെ നോക്കി പുഞ്ചിരിച്ചു..ഉപ്പയും...

ഞാനും എന്‍റെ മാവിന്‍ തൈയും..

          മുറ്റത്തുള്ള മാവിന്‍ തൈയിനും എനിക്കും ഒരേ വലിപ്പമാണ്...ഒരേ മനസ്സും..

Tuesday, 16 April 2013

യാത്ര

                                                എന്‍റെ ഒരു അനുഭവക്കഥ
                           മുറ്റത്തെ ബദാം മരത്തിന്‍റെ പച്ചയും ഉണങ്ങിയതുമായ ഇലകള്‍ കലര്‍ന്ന നിറത്തിലുള്ള ഒരു ബസ് വന്നു.  സീറ്റ് ഉണ്ടെന്നും ഇല്ലെന്നും പറയാന്‍ വയ്യ.
കണ്ടക്ടറുടെ സീറ്റ് ഒരു കോളേജ് കുട്ടി കീഴടക്കിയിട്ടുണ്ട്.
എനിക്ക് കിട്ടി സീറ്റ്...ഒരു ഉപ്പാപ്പ കൊറച്ച് സ്ഥലം തന്നു..ഇംഗ്ലീഷ് പുസ്തകത്തിലെ പ്രശസ്ത
കഥാകൃത്ത് എസ്.എസ്. സകിയുടെ സ്റ്റോറി ടെല്ലര്‍ എന്ന
കഥയിലെ സിറില്‍ എന്ന കഥ പാത്രത്തെ പോലുള്ള ഒരു കുറുമ്പനുമുണ്ടായിരുന്നു ആ ഉപ്പാപാന്‍റെ മടിയില്‍..
ബസിനു ഷട്ടറില്ല.ഗ്ലാസാണ്.
ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു.മുഖം പറഞ്ഞു.
എന്നെങ്കിലും ഒന്നു ഉറങ്ങാന്‍ കിടന്നാല്‍ അപ്പൊ വരുമല്ലോ,ഓരോരുത്തന്മാര്‍.... ,
പെന്നിന്‍റെ ടോപ്‌ കൊണ്ട് സീറ്റിന്റെ കമ്പിയില്‍ മ്യൂസിക്‌ ഉണ്ടാകുന്ന തിരക്കിലായിരുന്നു ക്ലീനെര്‍.,
എവിടെക്കാ?
''തിരുര്‍ക്കാട്ടേക്ക്"
ഒരു പരുക്കന്‍ ശബ്ദത്തില്‍ തന്നെ അദ്ദേഹത്തെ എതിര്‍ത്തു.
ചുണ്ടൊന്നു ഖനപ്പിച്ചു ഞാന്‍ തിരിഞ്ഞിരുന്നു.
കണ്ണടയുടെ ഗ്ലാസ്സിന്മേല്‍ വെള്ളത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.അതിന്റെ തണുപ്പില്‍ കണ്ണും അലിഞ്ഞു പോയ്‌..
ഒരു സുഖ നിദ്ര.കയ്യിലെ കീസകള്‍ ഉപ്പ മെല്ലെ വാങ്ങി.ഒരു കൊച്ചു പുഞ്ചിരി..
                       ****    ****    ****    ****    ****    ****    ****    ****  
തിരുര്‍ക്കാട് സ്കൂള്‍പ്പടി എത്തിയപ്പോഴേക്കും ഞാന്‍ എണീറ്റു..സമയം ഏതാണ്ട് ആറു മണിയായിക്കാണും... മഴയുടെ നനവ്‌ മണ്ണില്‍ നന്നായി  ഉണ്ടായിരുന്നു...ഒന്ന് ദീര്‍ഘമായൊന്നു ശ്വാസം വലിച്ചു..നല്ല ആശ്വാസം എന്‍റെ മുഖത്തിലെ കുളിര്‍മ കണ്ട് ഉപ്പ മെല്ലെ തലോടി... നൌഷാദ് മാഷ്‌ ആരോടോ സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു...മാഷ്‌ ഞങ്ങളോട് സലാം പറഞ്ഞു...ഞങ്ങള്‍ രണ്ടു പേരും ഒപ്പം സലാം മടക്കി...ഉപ്പ പതുക്കേ വാച്ചിലേക്ക് നോക്കുന്നത് ഞാന്‍ കണ്ടു."ഇനിയും അരമണിക്കൂറോളമുണ്ട് ബാങ്കിന്"ഉപ്പ പറഞ്ഞു.മുഹമ്മദ്‌ തന്‍റെ സാധാരണ കലാപരിപാടിയില്‍ തന്നെയായിരുന്നു..കോഴിയെ കൂട്ടിലാക്കുക..സത്യത്തില്‍ കോഴികള്‍ മുഹമ്മടിന്റെയാനെങ്കില്‍ അത് ഫുള്‍ ടൈം ഞങ്ങളുടെ മുറ്റതായിരിക്കും.അവന്‍റെ ഉപ്പാനെ പോലെ  തന്നെ അവനും ഒരു മസില്‍ മാനാണ്...എന്നെക്കാളും ഒരു വയസ്സ് മൂത്തതാണവന്‍...,.....
                           ഉമ്മ ഞങ്ങളുടെ വരവും കാത്തു ഗേറ്റിന്‍റെ അടുത്ത് തന്നെ ഉണ്ടായിരുന്നു...ഉമ്മ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...ഉപ്പ പതുക്കേ ഒന്നെന്നെ തോണ്ടി..ഞങ്ങള്‍ രണ്ടാളും പുഞ്ചിരിച്ചില്ല...ഉമ്മ ഞങ്ങളെ ഒരു പുച്ഛ ഭാവത്തോടെ നോക്കി..ഞാങ്ങള്‍ മുഖത്തോട് മുഖം നോക്കി നല്ലൊരു ചിരിയങ്ങു വച്ച് കൊടുത്തു......ഠപ്പേ ! അതൊരു മാങ്ങയായിരുന്നു.മുറ്റത്തുള്ള മാവില്‍ നിന്ന് എന്നെങ്കിലുമൊക്കെയാ വീഴാറ്...ഒരു പക്ഷെ ഞങ്ങളുടെ ചിരി കാണാന്‍ വന്നതാവാം അത്........!!

Monday, 15 April 2013

റുബിക്സ് ക്യൂബ്

   
              "ഞാനിന്നും ന്യൂനപക്ഷക്കാരില്‍ തന്നെയാ... റുബിക്സ് ക്യൂബ് പൂര്‍ത്തിയാക്കുകയാണ് മിഷന്‍...,..ക്ലാസ് ടീച്ചറുടെ കല്പനയാണ്... ശരിയാക്കിയാല്‍ ടീച്ചറുടെ മുറ്റത്തുള്ള മാവില്‍ നിന്ന്   മാങ്ങ ഉറപ്പാ....
 എന്ത് ചെയ്യാന്‍/.../  ??? കഴിവില്ലാത്തത് എന്‍റെ  കുറ്റമല്ലല്ലോ..." കണ്ണാടിയില്‍ നോക്കിപ്രഭാഷണം പറഞ്ഞു കഴിയുന്നതിനു മുന്‍പേ അവളെത്തി,കയ്യില്‍ റേഡിയോ ഉണ്ട്.."എന്തോ പന്തികേടുണ്ടല്ലോ"// ഊഹം ശരി തന്നെ...നല്ല ഉഗ്രന്‍ ചീത്ത വിളി തുടങ്ങി..സാധാരണ പോലെ തന്നെ അവളത് റെക്കോര്‍ഡ്‌ ചെയ്തു പൊട്ടി ചിരിക്കുന്നു.. അത് തന്നെയാണല്ലോ അവളുടെ മെയിന്‍ ഹോബി....   ഞാനൊന്നും മിണ്ടാതെ  തലയും കുനിച്ചവിടിരുന്നു.....റേഷന്‍കടയില്‍ പോകാനാന്‍ പറഞ്ഞിരുന്നത്രെ...ഞാന്‍ റേഷന്‍കട പോയിട്ട്' റേ 'എന്ന   ഒരക്ഷരം പോലും കേട്ടിരുന്നില്ല..അല്ലെങ്കിലും ആ റുബിക്സ് ക്യൂബ് കയ്യില്‍
വന്നതിനു ശേഷം ഒന്നും അങ്ങ് ക്ലിയരായ്കേള്‍ക്കുന്നില്ല.... റുബികസ്ക്യൂബും പോക്കറ്റിലിട്ടു ഞാന്‍ ......
                                       .................................................................................
      റേഷന്‍ കട അടച്ചിരിക്കായിരുന്നു..."ശേ..വെറുതെ കൊറേ എനര്‍ജി വേസ്ടായി"... കോളനിയിലെ പയ്യന്മാര്‍ പോകുന്നത് കണ്ട് ഒന്ന് ഉറക്കെ പറഞ്ഞു ... "ഔ...ഓനൊരു വല്യേ സായിപ്പ്" പരിഹാസം പെട്ടന്നായിരുന്നു...
കണ്ണില്‍ നിന്ന്‍  എന്തോ ഒറ്റി വീഴുന്നത് പോലെ തോന്നി...അതൊരു തുള്ളി വെള്ളമായിരുന്നു..പരിഹാസ വാക്കുകളെ  ആക്രമിക്കാന്‍ വന്ന ഒരു തുള്ളി ...
  തെറ്റ് എന്‍റെ ഭാഗത്താണ്..ഞാന്‍ മനസ്സിലാക്കി....
                   *****    *****   *****  ****  ****  ****  **** ****  *****  ****
സൂര്യന്‍ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു., മുറ്റത്ത് പത്രവും...ഞാന്‍ റുബിക്സ് ക്യൂബും പിടിച്ചു മുറ്റത്തെത്തി...നല്ല സുകൃതമായ ഒരു കാറ്റ് വീശി...
പക്ഷികളുടെ റിയാലിറ്റി ഷോവും തുടങ്ങി..റുബിക്സ്‌ ക്യൂബും മെല്ലെ പുഞ്ചിരിച്ചു തുടങ്ങി...ഞാന്‍ എന്റെ ചെറിയ കൈയ്കള്‍ കൊണ്ട് ക്യൂബ് പിടിച്ചു തിരിച്ചു കൊണ്ടിരുന്നു... അതിലെ പച്ച കളര്‍ ഒരു നെല്‍ പാടത്തെ പോലെ എനിക്ക് തോന്നി..ഓറഞ്ച്കളര്‍ പുഞ്ചിരിച്ചു നിന്നിരുന്ന സൂര്യനെ പോലെ തോന്നി ..തുടര്‍ന്നങ്ങിനെ ഓരോന്നും..
                                                 എന്തോ ... മാനം പെട്ടന്ന് കറുത്ത് പോയി..കാറ്റ് വീശുന്നില്ല..പക്ഷികളുടെ റിയാലിറ്റി ഷോ നിര്‍ത്തിയത് പോലെ...എന്തൊകെയോ ഒരു ....
    ഇരുണ്ട നിഴല്‍ എന്റെ മുന്‍പില്‍ വന്നു നിന്ന്..അതമ്മയായിരുന്നു...എന്റെ റുബിക്സ്‌ ക്യൂബെടുത്തു ഒ.......   വികൃതം !! "നിനക്ക് സ്കൂളില്‍ പോകൊന്നും വേണ്ടേ ??" കണ്ണ് നീര്‍..... പൊഴിഞ്ഞു വീ....
 ഒന്ന് രണ്ടു രാത്രികള്‍ കൂടി കഴിഞ്ഞു പോയി...അല്ല,എന്നെയും എന്റെ കഴിവുകളേയും റുബിക്സ് ക്യൂബിനല്ലാതെ മറ്റാര്‍ക്കും മനസ്സിലാക്കാന്‍  കഴിയാത്ത കുറേ രാത്രികള്‍ കഴിഞ്ഞു പോയി........................... ഇനിയും എത്രയോ രാത്രികള്‍. ......,........... !

Sunday, 14 April 2013

ഓര്‍ഡിനറി മാന്‍


സൂര്യന്‍റെ ഓട്ടക്കണ്ണ്‍ ഓട്ടിന്‍ പുറത്തു എത്തിയിട്ടുണ്ട്.
ഇനിയും മാഷ്‌ എണീറ്റിട്ടില്ല...
................................................................
................................................................
കണ്ണ് തിരുമ്പി ദീര്‍ഘമായ ഒരു കോട്ടുവയുമിട്ടു..,
നീണ്ട ക്യൂ കാണുന്നുണ്ട്...അല്ല,ഇവിടെയും വന്നോ
ചാരായം..,? ഒരു പുച്ഛ ഭാവത്തോടെ പുറത്തേക്കിറങ്ങി.
''ഷവം'' എന്ത് ഷവമോ?? ചുളിഞ്ഞ മുഖത്തോടെ നോക്കി,,
''ഷവര്‍മ്മ''ഹാം...ഇപ്പം പിടിത്തം കിട്ടി...കളിയാക്ക്ണ മട്ടിലുള്ള ഒരു ചിരിയങ്ങു വച്ച് കൊടുത്തു.,''ഒരു കണക്കിന് ഇതും ഒരു ശവം തന്നെയാ.."
 "നല്ല വീര്യം കൂടിയ ശവം"..
"ഇന്ന് പാല്‍ക്കാരനെയും പേപ്പര്‍ക്കാരനെയും കണ്ടില്ലല്ലോ"..ചെറിയ ശബ്ദത്തില്‍ പിറുപിറുത്തു.
  ഇന്നലെ രാത്രിയിലെ മഴയുടെ നനവ് ഇപ്പോഴും ഉണ്ട്...നഗ്ന പാദത്തിലെ കുളിര് മൂപ്പര്‍ക്ക് നല്ലവണ്ണം ഹരം പകര്‍ന്നു...പേപ്പര്‍ക്കാരന്‍ വരുന്നുണ്ട്...
 അല്ല,'അര്‍ജാവി' അതാ ലുഫി മോന്‍ ഇട്ട പേര്..
ഇന്ന് ബൈകിലാണ് മൂപ്പരുടെ വരവ്...സൈക്കിള്‍ ഒഴിവാക്കിക്കാണും...
 അല്ലെങ്കിലും ഇന്നത്തെ കാലത്ത് ആര്‍ക്കു വേണം സൈക്കിള്‍???
 പുഞ്ചിരിതൂകിയാണ് മൂപ്പരുടെ വരവ്...പുത്തന്‍ ബൈക് ആയത്കൊണ്ടാവും
 പതുക്കേ വരുന്നുള്ളൂ...
 " മാഷേ..പറ്റിച്ചു,ഇന്നലെ തന്നെ പെട്രോളിന് ബെല കൂട്ടി..അതും 5 ഉറുപ്പിക...ഞമ്മള്‍  ഒരു ബൈക്ക് മാങ്ങാന്‍ കാത്തിരിക്കയിരുന്നോ  ഓല് ?അല്ല,അറിയാത്തോണ്ട് ചോദിക്കാ..." ഈഇയിടെയാ മൂപ്പര്‍ മലയാളം ശരിക്ക് വായിക്കാന്‍ തന്നെ പഠിച്ചത്..മാഷും മൂപ്പരെ ഭാഷയില്‍ ഒരു മറുപടി കൊടുത്ത് പേപ്പറും പിടിച്ചങ്ങു പോയി...
                 "പെട്രോളിനിങ്ങനെ വില കൂടിയ മനുഷ്യരിനി പഴയ സൈക്കളും കാളവണ്ടിയുമൊക്കെ മിന്ക്കിയെടുക്കെണ്ടിവരും...."ഒരു ദീര്ഖ ശ്വാസത്തോടെ അയാള്‍ പറഞ്ഞു...
അതാ...പറഞ്ഞു തീര്‍ന്നില്ല...മുബാറക് മാഷ്‌ ബാഗും തൂക്കി പോകുന്നുണ്ട്..ഇന്നും മൂപ്പര്‍ ആ പഴയ സൈക്കളിന്മേല്‍ തന്നെയാണ്...തീര്‍ച്ചയായും ഒരു ഓര്‍ഡിനറി മാന്‍ .... പുഞ്ചിരി...