Wednesday, 4 September 2013

സ്കൂളില്‍ സ്പോര്‍ട്സ് ആണ്.
ചെസ്റ്റ് നമ്പര്‍ കിട്ടാതെ മുഖവും കനപ്പിച്ചു നില്‍പ്പ് തുടങ്ങീട്ടു ഇപ്പോള്‍ മുക്കാല്‍ മണിക്കൂര്‍......... ...,
ഞാനല്ല കെട്ടോ....
കറുത്ത ഹാഫ് നിക്കറും ജേര്‍സിയും ഇട്ട കുറേ
ഗുണ്ടാപ്പുകള്‍..,
കൂട്ടത്തില്‍ ചെഗ്വേരയുടെ ചിത്രമുള്ള ഒരു ബനിയന്‍
ധരിച്ചവനായിരുന്നു സംഘത്തിലെ ലീഡര്‍..
ക്യാപ്റ്റന്‍മാര്‍ക് നേരയാണ് സംഘര്‍ഷം...
...............................................................................................
എനിക്കും കിട്ടീടുണ്ടായിരുന്നില്ല,ചെസ്റ്റ് നമ്പര്‍....,,
കണ്ണ് പോട്ടനെന്തിനു കണ്ണട!!!

ബെല്‍റ്റ്‌ ലൂസായിവരുന്നു...ഇനിയുമുണ്ട് അരമണിക്കൂര്‍
സ്കൂള്‍ വിടാന്‍.,
ഗ്രീന്‍.,യെല്ലോ,റെഡ്,ബ്ലൂ, ആര്‍പ്പു വിളിക്കെന്തെന്നറിയില്ല സൌണ്ട് കുറഞ്ഞു വരുന്നു..
വെയിലുമുണ്ടായിരുന്നു ഓടാന്‍ ...പിടിത്തം വിട്ട വെയില്‍.. .,
ഓഫീസ് റൂമിലേക്ക്‌ മെല്ലെ കണ്ണോടിച്ചു..
ക്ലോക്കിന് കുറച്ചു എന്നാ കൊടുക്കണം..സ്പീഡ് കൂട്ടാന്‍.,
വിശക്കുന്നു...നല്ല വിശപ്പ്‌...! വയര്‍ വന്നു ശുപാര്‍ശ പറഞ്ഞു.
......................

No comments:

Post a Comment