Wednesday, 17 April 2013

അബ്ദുറഹ്മാന്‍റെ ട്യൂഷന്‍

       ഉപ്പാന്‍റെ ആ ഉണ്ടക്കണ്ണ്‍ കൊണ്ടുള്ള നോട്ടം പുറത്തു ചാടിയോ,എന്നാ പിന്നെ ഒരു രക്ഷയും ഇല്ല...അതായിരുന്നു മൂപ്പരുടെ കണ്‍ഫര്‍മേഷന്‍ സിഗ്നല്‍..,..
അബ്ദുറഹ്മാന്‍ ഇപ്പോ നാലാം ക്ലാസിലായി..ഉമ്മറത്തെ ഗവ.സ്കൂളില്‍ തന്നെ..
ചെക്കന്‍ കൊറച്ച് കുറുമ്പനാനെങ്കിലും പഠിക്കാന്‍ വല്യേ മോശൊന്നും ഇല്ല...
അതിനര്‍ത്ഥം പഠിക്കും പക്ഷെ അങ്ങ് തൃപ്തികരമല്ല..ആര്‍ക്കു ? ഉപ്പാക്ക് തന്നെ..ക്ലാസ്സിലെ ലീഡരാണ്..ക്ലാസ് ടീച്ചറുടെ പ്രിയനും...എന്നാലും ഉപ്പാക്ക് തീരെ ഓനെ മനസ്സ് പുടിക്കില്ല..അത് തന്നെ...
                                      അരക്കൊല്ല പരീക്ഷ കഴിഞ്ഞു..സര്‍ടിഫിക്കറ്റ് ഒപ്പിടാന്‍ ഉപ്പാന്‍റെ മുന്നില്‍ ചെന്നു..ഫുള്‍ A+ ആണ്,രണ്ടെണ്ണതിലൊഴികെ..ക്ലാസ്സിലെ ടോപ്പര്‍ ആണ്..സ്കൂളിലെയും..എന്നിട്ടും ഉപ്പാന്റെ മുഖം ചുവന്ന കളറില്‍ തന്നെയായിരുന്നു...
                                      പിറ്റേ ദിവസം സ്കൂള്‍ വിട്ടു വന്നപാടെ അബ്ദുരഹ്മാനെ വിളിച്ചു .. കളിയ്ക്കാന്‍ പോകന്നുള്ള ഒരുക്കത്തിലായിരുന്നു അവന്‍... ,..ഒരു ട്രൌസറും പിന്നെ ആര്സെനലിന്റെ ജേഴ്സിയും,അതായിരുന്നു വേഷം.."നിന്നെ  
ട്യൂഷന് ചേര്‍ത്താന്‍ പോവാ...നാളെ മുതല്‍ തൊടങ്ങും രാവിലെ എട്ടു മണി മുതല്‍ പത്തു വരെയും പിന്നെ വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെയും.."
പറഞ്ഞു തീര്‍ന്നില്ല ഉപ്പാന്റെ ഉണ്ടക്കണ്ണ് പ്രത്യക്ഷപ്പെട്ടിരുന്നു..എന്ത് ചെയ്യാന്‍ ??
മുറ്റത്ത് മാനം ഇരുണ്ടിരുന്നു അബ്ദുരഹ്മാന്റെ മുഖവും...അവന്‍ റൂമിലേക്ക്‌ പോയി..പൊട്ടിക്കരഞ്ഞു..കുറേ..കുറേയധികം..
                                  ബെല്ലടിച്ചു,മദ്രസയില്‍..ചായ പോലും കുടിക്കാതെ അവനോടി..
ഉസ്താദ് നല്ല ചൂടിലായിരുന്നു..അവന്‍ വാച്ചിലേക്കും നോക്കിയിരുന്നു..എട്ടുമണിക്ക് അഞ്ചു മിനുട്ടുള്ളപ്പോള്‍  അവനോടി..നേരെ ട്യൂഷന്...രാവിലെ ഒരു ഗ്ലാസ് പച്ചവെള്ളം മാത്രമായിരുന്നു കുടിച്ചിരുന്നത്..
ട്യൂഷന്‍ തുടങ്ങി..ആകെ എന്തൊക്കെയോ ഒരു വല്ലായ്മ..എന്നാല്‍ അതൊന്നും പുറത്തു കാണിക്കാതെ അവന്‍ ചെവിയും നാട്ടി ഇരുന്നു..ഒരു പ്രതിമയെപ്പോലെ ..............
                                     വീണ്ടും ബെല്ലടിച്ചു,ഒരു ചെറിയ ബെല്‍..,അത് ഇന്‍റെര്‍വെല്ലിനുല്ലതായിര്‍ന്നു..കൊറേ കുട്ടികള്‍ ഭക്ഷണം പൊതിയില്‍ കൊണ്ടുവന്നിരുന്നു...ഇനിയും അര മനിക്കൂരുണ്ട്, ട്യൂഷന്‍ കഴിയാന്‍....,..അത് കഴിഞ്ഞിട്ട് വേഗം പോണം എന്നിട്ട് എന്തെങ്കിലുമൊക്കെ തിന്നണം...'ടിംഗ്'  പെട്ടന്ന്ബെല്ലിന്‍റെ ശബ്ദം അവനെ ഞെട്ടിപ്പിച്ചു.. ..
  ക്ലാസ് വീണ്ടും തുടങ്ങി...ജനല്‍ പാളികളില്‍ കൂടി കാറ്റ് പതുക്കെ വീശാന്‍ തുടങ്ങി...നല്ല പ്രഭാതം... അവന്‍ മെല്ലെ ഉറക്കത്തിലേക്കു കാല്‍ എടുത്തുവച്ചു..ഇന്നലത്തെ ക്രിക്കറ്റ് കളിയില്‍ അവന്‍ സിക്സ് അടിച്ചതും വിക്കെറ്റ് എടുത്തതും അവന്‍റെ സ്വപ്നതിലെത്തി...അവസാന ഓവറില്‍,രണ്ടു പന്തില്‍ ആറു റണ്ണ്‍ ജയിക്കാന്‍ വേണ്ടി വന്നപ്പോള്‍ അവന്‍ ഒരൊറ്റടി..സിക്സ്!! അവനാര്‍ത്തു വിളിച്ചു"സിക്സ്..!സിക്സ്.!"പാവം.!അബ്ദു റഹ്മാന്‍ അവന്‍ സ്വപ്നതിലായിരുന്നുവെന്നവന്‍ അറിഞ്ഞില്ലായിരുന്നു.കുട്ടികളെല്ലാവരും പൊട്ടിച്ചിരിച്ചു കളിയാക്കി..മാഷ്‌ ഒരു ഉഗ്രന്‍ അടിയും വച്ച് കൊടുത്തു..ക്ലാസ്സ് കഴിഞ്ഞിട്ട് മാഷിന്റെ ഓഫീസിലേക്ക് വരാന്‍ പറഞ്ഞു...അവന്‍ തന്‍റെ കാലി വയറുമായി  തലയാട്ടി.. 
                      അവന്‍ ഓഫീസിലെത്തി...മാഷ്‌ നല്ലവണ്ണം ചീത്ത പറഞ്ഞു..ഒന്നും കേള്‍ക്കാത്ത ഭാവത്തില്‍ കണ്ണീരുമോലുപ്പിച്ച് അവന്‍ അവിടെ മിണ്ടാതെ നിന്നു ...അപ്പോഴെക്കും സമയം 9.30 കഴിഞ്ഞിരുന്നു...അവനോടി വീട്ടിലേക്ക്...
ഉമ്മ അവനെയും കാത്തു അപ്പവും ചാറും പാത്രത്തിലാക്കി ഉമ്മറത്ത്‌ തന്നെ നില്പുണ്ടായിരുന്നു..അവന്‍ കരഞ്ഞു ഉമ്മാന്റെ അടുത്തെത്തി..തേങ്ങി തേങ്ങി കരഞ്ഞു...ഒരപ്പം തിന്നു..ഉമ്മ അവന്‍റെ നനഞ്ഞ കണ്ണുകള്‍ തുടച്ചു കൊടുത്തു..
ബാഗും തൂക്കി അവന്‍ സ്ക്കൂളിലേക്ക് പോയി..ക്ലാസ്സ് തുടങ്ങി..എന്നാലും അവന്‍ വൈകുന്നേരത്തെ ട്യൂഷനെക്കുരിചാലോചിക്കുകയായിരുന്നു..അവന്‍ പതുക്കെ കരയാന്‍ തുടങ്ങി..പിന്നെ പിന്നെ അവന്‍റെ ശബ്ദം കൂടിക്കൂടി വന്നു..തേങ്ങല്‍ പിടിച്ചു നിര്‍ത്താന്‍ അവനായില്ല..ടീച്ചര്‍ വന്ന് അവന്‍റെ മുന്‍പില്‍ നിന്നു..,മെല്ലെ തലോടി.."എന്താ?എന്താ ഇന്ന് പറ്റ്യേ??എന്തായാലും പറ" "ടീച്ചറെ,ഇന്നെ ഉപ്പ ട്യൂഷന് ചേര്‍ത്തി....."അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല..തേങ്ങല്‍ ക്ലാസിലാകെ പരന്നു... ടീചെരും അബ്ദുറഹ്മാനും കൂടി ഉപ്പാന്റെ അടുത്തെത്തി..ഉപ്പാനെ കണ്ട പാടെ അബ്ദു റഹ്മാന്‍ തേങ്ങിപ്പറഞ്ഞു"ഉപ്പാ,ഞാന്‍ ട്യൂഷന് പോണില്ല...ഉപ്പ..ഞാന്‍ ട്യൂഷന് പോണില്ല.."ഉപ്പ അവനെ മെല്ലെ തലോടി..അതില്‍ അവനെന്തോ ഒരു സുഖം തോന്നി..നല്ല ഒരു കാറ്റ് വീശി..അവന്‍ പതുക്കെ ഉപ്പാനെ നോക്കി പുഞ്ചിരിച്ചു..ഉപ്പയും...

1 comment:

  1. it is great keep it up
    with best wishes
    your own cousin

    ReplyDelete