Tuesday 17 December 2013

മാന്‍ ഓഫ് ദ' മാച്ച്

    ഴവില്ലിന്റെ വര്‍ണ്ണ ക്രമത്തില്‍ ദിവസവും തന്റെ വേഷത്തില്‍ അദ്ദേഹം മോഡി പിടിപ്പിച്ചിരുന്നു.കട്ടന്‍ ചായ പോലെ കട്ടിയുള്ള സ്വരവും മ്രുതുലമായ മനസ്സും പേറി നടന്നിരുന്നു.പെന്‍ഷനായ പട്ടാളക്കാരനെപ്പോലെ 20 ഡിഗ്രി മുന്നോട്ടു കുനിഞ്ഞു സ്കൂളില്‍ വന്നിരുന്ന അദ്ധേഹത്തെ എനിക്ക് പേടിയായിരുന്നു..എന്റെ പേടിയില്‍ പങ്കാളികളായി എന്റെ ടീമംഗങ്ങളുമുണ്ടായിരുന്നു.ബെല്ലടിച്ചാല്‍ ഉടനെ ഗ്രീസിലെത്തിയിരുന്ന അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഹൃദയത്തില്‍ അലാറമാടിക്കാന്‍ തുടങ്ങുമായിരുന്നു.ഫലസ്തീനിലെയും ഇസ്രായേലിലെയുമെല്ലാം യുദ്ധക്കഥകള്‍ പറയാന്‍ ,കഴിഞ്ഞ ട്വന്റി ട്വന്റി മാചിനെക്കുറിച്ച് ഇംതിയാസിന്റെ അതേ നാവു തന്നെയായിരുന്നു അദ്ദേഹത്തിനും..താടിയുണ്ട്;തടിയില്ല.ഗ്രൌണ്ടിലെ പച്ച വിരിച്ച വിരിപ്പില്‍ ഗീസ് വരച്ചത് പോലെ അല്പം നരയും ഇല്ലാതില്ല..സുന്ദരനാണ്,അതിനര്‍ത്ഥം യുവത്വം വിട പറഞ്ഞിട്ടില്ല എന്നല്ല.കഴിഞ്ഞ മാച്ചിലെ അമ്പയരിന്റെ അതേ മുഖം.ഒരു കന്നഡ കൂടി ഉണ്ടായിരുന്നെങ്കില്‍ ,മോടിയെപ്പോലെ മോഡി വെച്ചേനേ..കയ്യില്‍ ലാത്തി പതിവല്ല.എന്നാലും വിശേഷ ദിവസങ്ങളില്‍ കയ്യിനു വിശ്രമം കൊടുക്കാറുമില്ല.മരവിച്ചു തുരുമ്പ് പിടിച്ച സ്ടംബ് പോലെ വീഴാറായി നില്‍ക്കുന്ന ഞങ്ങടെ ക്ലാസിലെ കസീരയെ അദ്ദേഹം നല്ലവണ്ണം ഭയപ്പെട്ടിരുന്നു..അതില്‍ പറ്റിപ്പിടിച്ചിരുന്നു പുസ്തകം നോക്കി വായിക്കുമ്പോള്‍ അസ്സല് മാഷ്‌ തന്നെ...
സെഞ്ചുറിയടിക്കാന്‍ കഴിയാതെ 99 ല്‍ ഔട്ടായി ക്ഷുഭിതനായിനില്‍ക്കുന്ന ധോണിയുടെ മുഖവും ഉചിതമായിരുന്നു അദ്ദേഹത്തിന്,
ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങള്‍ സ്നേഹിക്കുന്ന ഞങ്ങളുടെ സ്വന്തം മാഷിന്...
----ഹവാസ്..-----

Wednesday 4 September 2013

ഡയറി ..

6 ,സെപ്റ്റംബര്‍
2078
വെള്ളമില്ലാതെ മറ്റൊരു ദിവസം കൂടി.
ലോറിയും ഇന്ന് വന്നില്ല....

7,സെപ്റ്റംബര്‍
2078
സന്തോഷത്തിന്റെ ദിനം...രണ്ടു ബക്കറ്റ്
വെള്ളം കിട്ടി.


8,സെപ്റ്റംബര്‍
2078
ഇന്ന് പുഴയെ കുറിച്ച് സ്കൂളില്‍ സംവാദം
ഉണ്ടായി.സഫ്വാനും കൂട്ടരും പുഴ എന്നാല്‍
ഏകദേശം ഒരു ബക്കറ്റില്‍ മുഴുവനായും
വെള്ളം നിരച്ചതാണെന്ന് വാദിച്ചു.ടീച്ചറോട്‌
തന്നെ ചോദിച്ചു


9,സെപ്റ്റംബര്‍
2078
ഇന്നലത്തെ സംവാദത്തിനു ടീച്ചര്‍ക്കും ഉത്തരം
കിട്ടീല്ല.എന്നാലും എന്തായിരിക്കും പുഴ!!!

സമയം...

പണിമുടക്കാണ്..,ഇന്ന് പബ്ലിക്‌ പൈപിനും..പട്ടാളക്കാര്‍ക്ക് മദ്യം കിട്ടുന്ന പോലെയാ വാട്ടര്‍ അതോറിട്ടിക്കാരുടെ അവസ്ഥയും....
പണ്ട് വെള്ളത്തിന്റെ തീവ്രതയെ പേടിച്ചു സര്‍കാര്‍,
സ്ഥാപനങ്ങള്‍ക്ക് അവധി കൊടിത്തിരുന്നു..
ഇന്നിപ്പോ ചൂടിന്റെ തീവ്രതെയ പേടിച്ചും.എന്തായാലും
ഒഴിവുണ്ട്.കൂട്ട്‌കാര്‍ക്ക് രണ്ടു മാസത്തെ അവധിക്കാലം
പന്ത്ര്രണ്ടിലേക്കാക്കി.പക്ഷികളുടെ നാദസ്വരങ്ങള്‍ക്ക്
പകരം കാര്കിച്ചു തുപ്പുന്ന ശബ്ദം പോലെ.


എല്ലാത്തിനും പണി മുടക്ക്.പക്ഷെ സമയത്തിന് മാത്രം
എന്തേ കുഴക്കമില്ലേ?
സ്കൂളില്‍ സ്പോര്‍ട്സ് ആണ്.
ചെസ്റ്റ് നമ്പര്‍ കിട്ടാതെ മുഖവും കനപ്പിച്ചു നില്‍പ്പ് തുടങ്ങീട്ടു ഇപ്പോള്‍ മുക്കാല്‍ മണിക്കൂര്‍......... ...,
ഞാനല്ല കെട്ടോ....
കറുത്ത ഹാഫ് നിക്കറും ജേര്‍സിയും ഇട്ട കുറേ
ഗുണ്ടാപ്പുകള്‍..,
കൂട്ടത്തില്‍ ചെഗ്വേരയുടെ ചിത്രമുള്ള ഒരു ബനിയന്‍
ധരിച്ചവനായിരുന്നു സംഘത്തിലെ ലീഡര്‍..
ക്യാപ്റ്റന്‍മാര്‍ക് നേരയാണ് സംഘര്‍ഷം...
...............................................................................................
എനിക്കും കിട്ടീടുണ്ടായിരുന്നില്ല,ചെസ്റ്റ് നമ്പര്‍....,,
കണ്ണ് പോട്ടനെന്തിനു കണ്ണട!!!

ബെല്‍റ്റ്‌ ലൂസായിവരുന്നു...ഇനിയുമുണ്ട് അരമണിക്കൂര്‍
സ്കൂള്‍ വിടാന്‍.,
ഗ്രീന്‍.,യെല്ലോ,റെഡ്,ബ്ലൂ, ആര്‍പ്പു വിളിക്കെന്തെന്നറിയില്ല സൌണ്ട് കുറഞ്ഞു വരുന്നു..
വെയിലുമുണ്ടായിരുന്നു ഓടാന്‍ ...പിടിത്തം വിട്ട വെയില്‍.. .,
ഓഫീസ് റൂമിലേക്ക്‌ മെല്ലെ കണ്ണോടിച്ചു..
ക്ലോക്കിന് കുറച്ചു എന്നാ കൊടുക്കണം..സ്പീഡ് കൂട്ടാന്‍.,
വിശക്കുന്നു...നല്ല വിശപ്പ്‌...! വയര്‍ വന്നു ശുപാര്‍ശ പറഞ്ഞു.
......................

... !


                    ചൂടുള്ള പൊരി വെയിലില്‍ 
സ്കൂള്‍ ഗ്രൌണ്ടിന്റെ നടുവില്‍  കുത്തനെ നാട്ടിയ മുളയില്‍ ചൂടില്‍ നിന്ന് അഭയം തേടി നില്‍ക്കുന്ന ഒരുത്തനെ ഞാന്‍ കണ്ടു..സമയം ഏകദേശം   രണ്ടോടടുക്കുന്നു..     
അവന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്തോ ..!

ഒരു ട്രെയിന്‍ യാത്ര...

   ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും കാത്തിരിക്കണം.പ്രത്യേക യുനിഫോമും ഐഡന്റിറ്റി കാര്‍ഡും ധരിച്ച കുറെ കച്ചവടക്കാര്‍ വണ്ടിയില്‍ കയറി.
ഞായറാഴ്ച ആയതു കൊണ്ട് തിരക്കിനു ഒട്ടും കുറവുമുണ്ടായിരുന്നില്ല..തിരൂരിലേക്കുള്ള ടിക്കറ്റ് കീശയില്‍ ഇല്ലേ എന്ന് ഉപ്പ നോക്കുന്നത് ഞാന്‍ കണ്ടു.
വടകള്‍ കൊണ്ട് നടന്നിരുന്ന ഒരുത്തന്‍ ഞങ്ങളുടെ അടുതെതിയപ്പോള്‍ കൂട്ടുവായി ഇട്ടു കൊണ്ട് ഉപ്പ വേണോ എന്ന രീതിയില്‍ ചോദിച്ചു..
പൂതിയുണ്ടായിരുന്നു.,പക്ഷെ,വയര്‍ ഡബിലായിരുന്നു.
ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും അഞ്ചു മിനിട്ട് കൂടെ ഉണ്ട്.
തൃശ്ശൂരില്‍ നിന്നും വരുന്ന മറ്റൊരാളെ കണ്ടു.കണ്ടിട്ട് അദ്ദേഹം സംസാരിക്കുന്ന കൂട്ടത്തിലല്ല.പ്രായം കൂടുതലൊന്നും ഇല്ല കേട്ടോ,,എന്ട്രന്‍സ് കൊച്ചിങ്ങിനു പഠിക്കുന്ന ഒരു വിദ്യാര്‍ഥി..കുറേശെ താടിയുണ്ടായിരുന്നു.പതുക്കെ സലാം പറഞ്ഞു.കണ്ട മട്ടിലെ അദ്ദേഹം ഒരു മുജാഹിദ് ആദര്‍ശക്കാരനെന്ന് ഞാന്‍ ഊഹിച്ചു,എന്റെ ഊഹം തെറ്റിയിരുന്നില്ല..ട്രെയിനിന്റെ വാതില്കല്‍ കാറ്റും കൊണ്ട് നിന്ന് കുറെ സംസാരിച്ചു..തൃശൂര്‍ പി.സി.യുടെ അടുത്താണ് കോച്ചിംഗ്..എന്റെ താത്തയും അവിടെ തന്നെ ആണ്..പക്ഷെ വേറെ ഹോസ്റ്റലിലാണ്..ട്രെയിന്‍ പുരപ്പെടരായി..ഹോണ്‍ അടിക്കുന്നുണ്ട് ...ട്രെയിനിന്റെ ജനലുകല്ക്കിഡയിലൂടെ പതുക്കെ ദൃഷ്ടി നീട്ടി ..സുഖ നിദ്ര ..!